ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻ്റെ സാംസ്‌കാരിക നഗരമെന്ന് പേരുകേട്ട തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്. 24 വാർഡുകൾ ഉൾപ്പെട്ട ഈ പഞ്ചായത്ത് ജില്ലയിലെ ഏറ്റവും കൂടിയ ഭൂവിസ്‌തൃതിയുള്ള പഞ്ചായത്തുകളിൽ ഒന്നാണ്.

പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന നമ്മുടെ പഞ്ചയത്തിലാണ് പ്രസിദ്ധമായ ചിമ്മിനി വന്യജീവി സങ്കേതവുംചിമ്മിനി ഡാമും ഉൾപ്പെടുന്നത്. പ്രകൃതി രമണീയമായ മലകളും പച്ചപുതപ്പ് വിരിച്ച നെൽവയലുകളും റബ്ബർ തോട്ടങ്ങളും മറ്റ് കൃഷി സ്ഥലങ്ങളും അടങ്ങിയതാണ് നമ്മുടെ പഞ്ചായത്ത്

സഹ്യന്‍റെ തുടർച്ചയായ ഈ പ്രദേശം പണ്ട് ഘോര വനമായിരുന്നു. വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന ഈ പ്രദേശം വെട്ടിതെളിച്ച് ബ്രിട്ടീഷുകാർ കിഴക്കൻ മേഖലയിൽ റബ്ബർ മരങ്ങൾ വച്ച് പിടിപ്പിച്ചു. പ്രസിദ്ധങ്ങളായ രണ്ടു കമ്പനികളുടെ കീഴിൽ ധാരാളം തൊഴിലാളികൾ പണിയെടുക്കുന്ന ഈ പ്രദേശം കേരളത്തിൻ്റെ വ്യവസായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചതോടൊപ്പം രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

 

ചിമ്മിനി, മുപ്ലി പുഴകൾ ഒന്നായിചേർന്ന് ഒഴുകുന്ന കുറുമാലിപുഴ പഞ്ചായത്തിന്റെ ഹ്യദയഭാഗത്ത് കൂടി ഒഴുകി കരുവന്നൂർ പുഴയിൽ ലയിക്കുന്നു. വെള്ളിയരഞ്ഞാണം പോലെ ഒഴുകിപോകുന്ന കുറുമാലി പുഴയാണ് ഈ പഞ്ചായത്തിലെ ജനങ്ങളുടെ ജീവസ്രോതസ്സ്കുടിവെള്ളത്തിനും ജലസേചനത്തിനും ഈ പുഴയാണ് ഏക ആശ്രയം. അതിൽ നിന്നും ഉടലെടുത്ത സംസ്ക്‌കാരമാണ് നമ്മുടെ ഗ്രാമത്തിൻ്റെ സംസ്‌കാരം.

 

കർഷകർ സാമാന്യം തിങ്ങിപാർക്കുന്ന പ്രദേശമാണ് നമ്മുടെ പഞ്ചായത്ത്. കൃഷിയാണ് പ്രധാന ഉപജീവന മാർഗ്ഗം. കർഷകരുംകർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും അടങ്ങുന്ന സംസ്ക്‌കാര സമ്പന്നമായ പ്രദേശമാണ് നമ്മുടെ ഗ്രാമപഞ്ചായത്ത്, മീനച്ചിൽ താലൂക്കിലേയും മലപുറത്തേയും മനുഷ്യകുടിയേറ്റമാണ് ഇന്ന് നാം കാണുന്ന ഈ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വളർച്ചക്ക് പ്രധാന കാരണം.

 

നാനാജാതി മതസ്ഥർ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപത്തെ മുറുകെപിടിച്ചുകൊണ്ട് ജീവിക്കുന്ന സമാധാനപൂർണ്ണമായ മതാന്തരീക്ഷമാണ് ഈ നാടിന്റെ കരുത്ത്. ജൈനമത സംസ്‌കാരത്തിൻ്റെ ബാക്കിപത്രമായ മുനിയാട്ടുകുന്നിലെ മുനിയറകൾ മുതൽ പുരാതന ക്ഷേത്രങ്ങളുംപള്ളികളും907 ജാറം അടക്കമുള്ള മുസ്ലിം ആരാധനാലയങ്ങളും ഈ നാടിന്റെ യശസ്സിന് മാറ്റ് കൂട്ടുന്നു.

 

തൃശ്ശൂർ ജില്ലയിലെ നമ്മുടെ പഞ്ചായത്ത് മൂന്ന് വില്ലേജുകളായി വിഭജിച്ചിരിക്കുന്നു. മൂപ്ലിയം, നന്തിപുലംവരന്തരപ്പിള്ളി എന്നീ മൂന്നു വില്ലേജുകൾ എല്ലാം തന്നെ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളുടെ ആവാസ കേന്ദ്രങ്ങളാണ്

ഒരു ഗ്രാമത്തിലെ ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഉതകും വിധം എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുംസമ്പാദ്യ ശീലത്തോടൊപ്പം വികസനോന്മുഖമായ നിലയിൽ വളർന്നു എന്നതും നമ്മുടെ ഗ്രാമത്തിൻ്റെ മാത്രം ഗ്രാമത്തിന്‍റെ വിവിധ മേഖലകളിൽ ഉണ്ട് എന്നതും എല്ലാ പ്രധാന ഗ്രാമ കേന്ദ്രങ്ങളും പ്രത്യേകതയാണ്.

 

സമ്പദ് സമൃദ്ധമായ ഗ്രാമീണാന്തരീക്ഷത്തോടൊപ്പം വിദ്യ നേടുന്നതിനാവശ്യമായ സർക്കാർ എയ്‌ഡഡ് വിദ്യാലയങ്ങളും നമ്മുടെ പഞ്ചായത്തിലുണ്ട്.

 

ആരോഗ്യ പരിരക്ഷയുടെ കാര്യത്തിലും നമ്മൾ മുൻപന്തിയിലാണ്. പഞ്ചായത്തിന് കൃഷിക്കാർക്ക് മാർഗ്ഗ ദർശ്ശിയുംഅത്താണിയുമായി കൃഷിഭവൻ വളരെ നല്ല സേവനം കാഴ്‌ച കൈമാറിക്കിട്ടിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്‌തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്നു. വക്കുന്നു.

 

പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനുംപോഷകാഹാര സമൃദ്ധിക്കും കുഞ്ഞുമക്കളുടെ സർവ്വതോന്മുഖമായ വളർച്ചക്കുംസാരണക്കാർ ആശ്രയിക്കുന്ന അംഗൻ വാടികളുംമിക്ക അംഗൻ വാടികൾക്കും സ്വന്തമായ കെട്ടിടങ്ങളും എല്ലാം നമ്മുടെ പഞ്ചായത്തിൻ്റെ വളർച്ചയുടെ നാഴികക്കല്ലുകളാണ്.

 

കാർഷികവൃത്തിക്കൊപ്പം തന്നെ സംഘടിത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങൾ, ചെറുകിട കച്ചവടക്കാർഅസംഘടിത തൊഴിലാളി കുടുംബങ്ങൾ എന്നിവരാൽ തിങ്ങിനിറഞ്ഞ ഈ ഗ്രാമം പഞ്ചായത്തിന്റെ തനത് വരുമാനത്തിന് കാര്യമായ സംഭാവനകൾ നൽകുന്നു. നികുതി - നികുതിയേതര വരുമാനത്തിൻ്റെ കാര്യത്തിൽ സമീപ പഞ്ചായത്തുകളേക്കാൾ വളരെ മുമ്പിലാണ് നമ്മൾ. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം പഞ്ചായത്തിൻ്റെ പൊതു പുരോഗതിക്ക് വേഗം കൂട്ടുന്നു.

 

മൂന്നു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഭൂവിസ്തൃതി കൊണ് ജില്ലയിൽ രണ്ടാംസ്ഥാനത്താണ്. നാടിൻ്റെ ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ പേറുന്നതാണ്. ആയിരത്തി ഇരുന്നൂറ് വർഷം മുൻപുള്ള ഈ പ്രദേശത്തിന്റെ ചരിത്രം പഴമക്കാരായ പലരിൽ നിന്നും കേൾക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

 

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിനെ ചുറ്റിപുണർന്നു കിടക്കുന്ന കുറുമാലി പുഴ നന്ദിയാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നന്ദിയാർ എന്ന പേരിനെ അന്വർത്ഥമാക്കുന്ന നന്ദിപുലംനന്ദിക്കരനന്ദി എന്നീ പ്രദേശങ്ങൾ ഇതിന് തെളിവാണ്.

 

ഈ പഞ്ചായത്തിലെ പല പ്രദേശങ്ങൾക്കും ഇന്ന് അറിയപ്പെടുന്ന പേരുകളെകുറിച്ച് ചില കഥകൾ നിലവിലുണ്ട്. വനാന്തരത്തിലുള്ള പ്രദേശമായതുകൊണ്ട് വനാന്തരപ്പിള്ളി എന്ന് നാമകരണം ചെയ്തിരുന്ന പ്രദേശം പിന്നീട് കാലാനുസൃതമായ മാറ്റത്തിലൂടെ വരന്തരപ്പിള്ളിഎന്നാക്കി മാറ്റുകയാണുണ്ടായത്. മൂന്നു നാട്ടുരാജാക്കന്മാരുടെ സേനകളുടെ മൂന്ന് പാളയങ്ങൾ ഉണ്ടായിരുന്ന പ്രദേശം മുപ്പാളയം" എന്ന പേര് കൈവരിക്കുകയും. പിന്നീട് അത് മുപ്ലിയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്‌തു എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. അളഗപ്പനഗർപുതുക്കാട് എന്നീ പഞ്ചായത്തുകൾ കൂടിചേർന്ന വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ഏകദേശം 1953ലാണ് വരന്തരപ്പിള്ളി പഞ്ചായത്ത് എന്ന പേരിൽ രൂപീകൃതമായത്. വിവിധ മത വിഭാഗങ്ങൾ ഉൾപ്പെടുന്ന വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരും അധിവസിക്കുന്നു. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതിനുശേഷം സാമൂഹ്യവുംസാംസ്‌കാരികവുമായ ഒട്ടവനവധി മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. അധഃസ്ഥിതർ എന്ന് കരുതിയിരുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരാ പ്രവർത്തന ത്തിലേക്ക് എത്തിക്കുന്നതിന് മുൻഭരണ സമിതികൾക്ക് സാധിച്ചിട്ടുണ്ട് ഒമ്പതാം പദ്ധതിയുടെ ആരംഭം മുതൽ രൂപപ്പെട്ടുവന്ന വികസന വിപ്ലവത്തിലൂടെ പദ്ധതി ആസൂത്രണത്തിൽ സാധാരണ ജനങ്ങളെ ഉൾപെടുത്തുന്നതിനുംഗ്രാമീണ തലങ്ങളിൽ വികസന ആവശ്യങ്ങൾ പഞ്ചായത്ത് വഴി നേടിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം നേടുന്നതിന് നിരവധി പരിമിതികൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരളവുവരെ വിജയിപ്പിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രസ്‌തുത നടത്തിപ്പിന് കേന്ദ്രസർക്കാർ വിഹിതംസംസ്ഥാന സർക്കാർ വിഹിതംമറ്റ് വികസന ഏജൻസികളൽ നിന്നുള്ള ധനസഹായം, നികുതി വരുമാനം എന്നിവയ്ക്ക് പുറമെ ഗുണഭോക്ത്യവിഹിതംജനകീയ സംഭാവനകൾ മനുഷ്യപ്രയത്നങ്ങൾ എന്നിവയും ഈ വികസന വിപ്ലവത്തിൻ്റെ പ്രധാന ധനസ്രോത സ്സുകളാണ്.

 

കേന്ദ്രസർക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുംസംയോജിത നീർത്തട പരിപാലനപദ്ധതിയും നമ്മുടെ നാടിൻ്റെ മണ്ണ്-ജല -ജൈവ സമർപ്പണ പ്രവർത്തനങ്ങളിലൂടെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനുംകർഷകർക്കും വളരെ വലിയ ആശ്വാസമാകുന്നതിനും കഴിയും എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്.

 

പ്ലാസ്റ്റിക്, മറ്റ് മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി ഹരിത കർമ്മസേന രൂപീകരിക്കുകയും വാർഡ് തോറും വളണ്ടിയേഴ്‌സിനെ നിയമിച്ച് തരം തിരിച്ച് മാസംതോറും മാലിന്യം സംഭരിക്കുന്നതും വീടുകളിലെ മാലിന്യങ്ങൾക്ക് ജനങ്ങൾക്ക് ആശ്വസമായി.