വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ചിമ്മിനിഡാം

തൃശൂരിൽ നിന്നു 40 കിലോമീറ്റർ അകലെ ആമ്പല്ലൂരിൽ നിന്ന് ഇടത്തോട് തിരിഞ്ഞാൽ  പാലപ്പിള്ളി റോഡിലൂടെ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ചിമ്മിനി വന മേഖലയുടെ അരികിലെത്താം. പാലപ്പിള്ളി എച്ചിപ്പാറ കഴിഞ്ഞാൽ പിന്നെ മനുഷ്യവാസം കുറഞ്ഞ മേഖല. എസ്റ്റേറ്റിലൂടെ പത്തു കിലോമീറ്ററോളം മുന്നോട്ടു പോയാൽ ചിമ്മിനി ബസ് സ്റ്റാൻഡ്. അവിടെ നിന്ന് വലതു വശത്താണ് ചിമ്മിനി ഡാം. ഡാമിനു വലതു വശത്തായി കെഎസ്ഇബിയുടെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റും ഉണ്ട്. ഡാമിന്റെ കാച്ച്മെൻറ് ഏരിയയിൽ നിന്നു നോക്കിയാൽ കാണുന്നത് പശ്ചിമഘട്ടമലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസർവോയറാണ്.

 

ചിമ്മിനിഡാം