വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഓപ്പറേഷന്‍ തൂഫാന്‍ 2.0

സംസ്ഥാന സർക്കാരിന്റെ തൂഫാൻ 2.0 തദ്ദേശം പരിപാടിയുടെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ശ്രീമതി മീനമദനൻ നിർവഹിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്‍റെ ഭാഗമായി തൂഫാൻ 2.0 പതാക ഉയർത്തൽ, ലഹരിവിരുദ്ധ പ്രതിജ്ഞ, ഔദ്യോഗിക പരിപാടിയുടെ തത്സമയ സംപ്രേക്ഷണം എന്നിവ നടത്തി.തുടർന്ന് വരന്തരപ്പിള്ളി പോലീസ്  സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ സുരേഷ്ഇ.എ. സംസാരിച്ചു. വൈസ് പ്രസിഡന്റ് സാന്‍റോ നന്തിപുലം ,വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർ പേഴ്സണ്‍ ശ്രീമതി ലില്ലിബേബി, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ശ്രീ ജിഷാദ്കെ.എസ് എന്നിവർ സംസാരിച്ചു.പരിപാടിയിൽ വരന്തരപ്പിള്ളി C.J.M.A.H.S.S-ലെ SPC വിദ്യാർത്ഥികളും വേലുപ്പാടം സ്കൂളിലെ NSS വോളണ്ടിയർമാരും സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ‘തൂഫാൻ വാരിയേഴ്സ്’ ബാഡ്ജുകൾ വിതരണം ചെയ്തു. വരന്തരപ്പിള്ളി പഞ്ചായത്ത് അംഗങ്ങൾ,ജീവനക്കാർ,ഹരിതകർമസേന അംഗങ്ങൾ,CDS ചെയർപേഴ്സൺ ,പോലീസ് ഉദോഗസ്ഥർ ,അധ്യാപകർ എന്നിവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി മേരിഡൊമനിക്ക നന്ദിപറഞ്ഞു . 

ഓപ്പറേഷന്‍ തൂഫാന്‍ 2.0