ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

മീന മദനന്‍

പ്രസിഡൻ്റ്

സാന്‍റോ നന്തിപുലം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലില്ലി ബേബി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഹറ മജീദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിഷാദ് കെ എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസ് കെ എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്,  ചാലക്കുടി താലൂക്ക്, തൃശ്ശൂര്‍ ജില്ല, കേരളം. വാര്‍ഡുകള്‍ : 24 ,   നിയമസഭാ മണ്ഡലം : പുതുക്കാട്  ലോകസഭാ മണ്ഡലം : തൃശ്ശൂര്‍ വില്ലേജുകള്‍ : വരന്തരപ്പിള്ളി , നന്തിപുലം, മുപ്ലിയം ആകെ ജനസംഖ്യ (2011) : 40892 വിസ്തീർണ്ണം : 102.82 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻ്റെ സാംസ്‌കാരിക നഗരമെന്ന് പേരുകേട്ട തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്. 24 വാർഡുകൾ ഉൾപ്പെട്ട ഈ പഞ്ചായത്ത് ജില്ലയിലെ ഏറ്റവും കൂടിയ ഭൂവിസ്‌തൃതിയുള്ള പഞ്ചായത്തുകളിൽ ഒന്നാണ്. പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന നമ്മുടെ പഞ്ചയത്തിലാണ് പ്രസിദ്ധമായ ചിമ്മിനി വന്യജീവി സങ്കേതവും, ചിമ്മിനി ഡാമും ഉൾപ്പെടുന്നത്. പ്രകൃതി രമണീയമായ മലകളും പച്ചപുതപ്പ് വിരിച്ച നെൽവയലുകളും റബ്ബർ തോട്ടങ്ങളും മറ്റ് കൃഷി സ്ഥലങ്ങളും അടങ്ങിയതാണ് നമ്മുടെ പഞ്ചായത്ത് സഹ്യന്റെറ തുടർച്ചയായ ഈ പ്രദേശം പണ്ട് ഘോര വനമായിരുന്നു. വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന ഈ പ്രദേശം വെട്ടിതെളിച്ച് ബ്രിട്ടീഷുകാർ കിഴക്കൻ മേഖലയിൽ റബ്ബർ മരങ്ങൾ വച്ച് പിടിപ്പിച്ചു. പ്രസിദ്ധങ്ങളായ രണ്ടു കമ്പനികളുടെ കീഴിൽ ധാരാളം തൊഴിലാളികൾ പണിയെടുക്കുന്ന ഈ പ്രദേശം കേരളത്തിൻ്റെ വ്യവസായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചതോടൊപ്പം...

കൂടുതൽ വായിക്കുക