ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻ്റെ സാംസ്കാരിക നഗരമെന്ന് പേരുകേട്ട തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്. 24 വാർഡുകൾ ഉൾപ്പെട്ട ഈ പഞ്ചായത്ത് ജില്ലയിലെ ഏറ്റവും കൂടിയ ഭൂവിസ്തൃതിയുള്ള പഞ്ചായത്തുകളിൽ ഒന്നാണ്. പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന നമ്മുടെ പഞ്ചയത്തിലാണ് പ്രസിദ്ധമായ ചിമ്മിനി വന്യജീവി സങ്കേതവും, ചിമ്മിനി ഡാമും ഉൾപ്പെടുന്നത്. പ്രകൃതി രമണീയമായ മലകളും പച്ചപുതപ്പ് വിരിച്ച നെൽവയലുകളും റബ്ബർ തോട്ടങ്ങളും മറ്റ് കൃഷി സ്ഥലങ്ങളും അടങ്ങിയതാണ് നമ്മുടെ പഞ്ചായത്ത് സഹ്യന്റെറ തുടർച്ചയായ ഈ പ്രദേശം പണ്ട് ഘോര വനമായിരുന്നു. വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന ഈ പ്രദേശം വെട്ടിതെളിച്ച് ബ്രിട്ടീഷുകാർ കിഴക്കൻ മേഖലയിൽ റബ്ബർ മരങ്ങൾ വച്ച് പിടിപ്പിച്ചു. പ്രസിദ്ധങ്ങളായ രണ്ടു കമ്പനികളുടെ കീഴിൽ ധാരാളം തൊഴിലാളികൾ പണിയെടുക്കുന്ന ഈ പ്രദേശം കേരളത്തിൻ്റെ വ്യവസായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചതോടൊപ്പം...
കൂടുതൽ വായിക്കുക